Wednesday, March 17, 2010

കാര്‍ഷിക സംസ്കൃതിയുമായി ബന്ധപ്പെട്ട ജീവിത ചര്യയിലൂടെ സൂര്യാഘാതത്തെ ചെറുക്കാം - ആശ്രയം ശില്പശാല.

ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കൂട്ടുന്ന ഭക്ഷണ രീതികളിലൂടെയും, ലളിതമാ യോഗ തുടങ്ങിയ വ്യായാമ മാര്‍ഗങ്ങളിലൂടെയും സൂര്യതാപം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ അതിജീവിക്കാന്‍ സാധിക്കുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിട്ടിയില്‍ നിന്നും പരിശീലകര്‍ക്കുള്ള പരിശീലനം സിദ്ധിച്ച എസ്. ഗുരുവയുരപ്പന്‍ പറഞ്ഞു. "സൂര്യാഘാതം: അതിജീവനത്തിനുള്ള മാര്‍ഗങ്ങള്‍ "എന്ന വിഷയത്തിലായിരുന്നു ശില്പശാല.

തിരഞ്ഞെടുക്കപ്പെട്ട അമ്പതു വിദ്യാര്‍ത്ഥികള്‍ക്കും യുവ ജനങ്ങള്‍ക്കുമായാണ് ശില്പശാല സംഘടിപ്പിച്ചത്. ആശ്രയം സെക്രട്ടറി അശോക്‌ നെമ്മാറ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വിവേഷ് വിത്തനശ്ശേരി, കെ. രാധാകൃഷ്ണന്‍, എ.ജി. ശശികുമാര്‍ , എ. ജി. ശാന്തകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇതോടനുബന്ധിച്ച് നടന്ന ബോധവല്‍കരണ പ്രവര്‍ത്തി പരിചയത്തിന്റെ ഭാഗമായി കൊല്ലങ്കോട് ടൌണില്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബോധവല്‍കരണ പരിപാടികള്‍ നടത്തി. ഓട്ടോ - ടാക്സി തൊഴിലാളികള്‍ , പൊതുജനങ്ങള്‍ , വ്യാപാരികള്‍ , ബസ്‌ ഡ്രൈവര്‍മാര്‍ , വിവിധ യാത്രക്കാര്‍ , തുടങ്ങിയവര്‍ക്ക് വെള്ളരിക്ക, നാരങ്ങ വെള്ളം, തണ്ണിമത്തന്‍ എന്നിവ വിതരണം ചെയ്തു.

പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഭുലദാസ്, അഭിലാഷ്, ബബിത, അഞ്ജലി, എന്നിവര്‍ നേതൃത്വം നല്‍കി. സൂര്യാഘാതം ചെറുക്കുന്നതിനുള്ള കേരളത്തിലെ ആദ്യത്തെ ശില്പശാലയും ബോധവല്‍കരണ പരിപാടിയുമാണിത്.


ആശ്രയം സംഘടിപ്പിച്ച ഏക ദിന ശില്പശാലയില്‍ ഉരുത്തിരിഞ്ഞു വന്ന ഏറ്റവും പ്രായോഗികവും ചെലവ് കുറഞ്ഞതുമായ മാര്‍ഗങ്ങള്‍ .
  1. രോഗ പ്രതിരോധ ശേഷി കൂടുന്ന പാനീയങ്ങളായ ശുദ്ധ ജലം (മണ്ണുകൊണ്ടുള്ള കലത്തില്‍ ഉള്ളത് ഉത്തമം), ഇളനീര്‍ , സംഭാരം, ഉപ്പിട്ട നാരങ്ങ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, മാങ്ങാ നെല്ലിക്ക എന്നിവ ചതച്ച വെള്ളത്തില്‍ ഉപ്പിട്ടത്, നന്നാരി - ദാഹ ശമനി പാനീയങ്ങള്‍ , ശീലിക്കുക.
  2. വെള്ളരിക്ക, കക്കരിക്ക, തണ്ണിമത്തന്‍, കുമ്പളം, തുടങ്ങി ജലാംശം കൂടിയ പച്ചക്കറികള്‍ നേരിട്ടും, സലാഡ് രൂപത്തിലും, അധികം വേവിക്കതെയും കഴിക്കുക.
  3. ധാന്യങ്ങള്‍ മുളപ്പിച്ചു കഴിക്കുക, ഇലക്കറികള്‍ , നാടന്‍ പഴങ്ങള്‍ എന്നിവ ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പെടുത്തുകയും, മുട്ട, മത്സ്യ-മാംസം എന്നിവയുടെയും മസാല ചേര്‍ത്ത ഭക്ഷണത്തിന്റെയും ഉപയോഗം കുറയ്ക്കുകയോ വര്‍ജിക്കുകയോ ചെയ്യുക.
  4. അയഞ്ഞ വസ്ത്രങ്ങള്‍ പരുത്തി വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുക, വീട്ടിലെ ജനാലകളും വാതിലുകളും വായു സഞ്ചര യോഗ്യമാക്കുക. കറുപ്പ്, ചുവപ്പ് തുടങ്ങിയ കടും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ പരമാവധി ഒഴിവാക്കുക.
  5. രാസ വസ്തുകള്‍ കലര്‍ന്ന പാനീയങ്ങള്‍ , കോളാ പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക
  6. തുറന്ന ജലാശയങ്ങളില്‍ രാവിലെയും വൈകുന്നേരവും കുളി ശീലമാക്കുക.
  7. രാസ വസ്തുക്കള്‍ ചേര്‍ന്ന കൃത്രിമ ശരീര സൌന്ദര്യ വസ്തുക്കളും ലോഷനുകളും സോപ്പ് വര്‍ഗങ്ങളും വര്‍ജിക്കുക
  8. വീടുകളിലും മറ്റും കുമ്പളം വെള്ളരി, മത്തന്‍, വെള്ളരി തുടങ്ങിയ പച്ചക്കറികള്‍ പന്തലിട്ടും അല്ലാതെയും വളര്‍ത്തുക,
  9. പച്ചക്കറികളെ കൂടാതെ പൂന്തോട്ടം, നിത്യ ഹരിത വൃക്ഷതൈകളായ മാവ്, പ്ലാവ്, വാഴകള്‍ എന്നിവ നാട്ടു പിടിപ്പിക്കുക
  10. വേപ്പ് തുളസി തുടങ്ങിയ കാലവസ്തക്കിന്നങ്ങിയ ഔഷധ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുക
  11. യോഗ, ലഘു വ്യായാമ മുറകള്‍ , ധ്യാനം എന്നിവ ശരീരത്തിനെയും മനസ്സിനെയും ശക്തിപ്പെടുതുന്നതിനാല്‍ അത് ശീലിക്കുക
  12. ശരീരത്തില്‍ പൊള്ളല്‍ , കുമിളകള്‍ , നിറവ്യത്യാസം, ചൂടുകുരു എന്നിവ കണ്ടാല്‍ , തേന്‍, തേങ്ങാപ്പാല്‍ കാച്ചി കുറുക്കിയ വെളിച്ചെണ്ണ, സ്വന്തം ഉമിനീര് എന്നിവ അടിയന്തിരമായി പ്രയോഗിക്കാവുന്ന ഔഷധങ്ങളാണ്. അമിത ദാഹം, ക്ഷീണം, തലകറക്കം, തുടങ്ങിയവും ഇക്കാലയളവില്‍ അനുഭവപ്പെടാറുണ്ട്.
വിവിധ തരത്തിലുള്ള സസ്യങ്ങളും വൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുന്നത്‌ സൂര്യഘതത്തെ മാത്രമല്ല ആഗോള താപനത്തെയും ചെറുക്കന്‍ സഹായിക്കുമെന്ന് ശില്പശാല വിലയിരുത്തി. റിപ്പോര്‍ട്ട് കേരള ജില്ലാ കളക്ടര്‍മാര്‍ , മുഖ്യ മന്ത്രി തുടങ്ങിയ ദുരന്ത നിവാരണ അതോറിട്ടി അധികാരികള്‍ എന്നിവര്‍ക്ക് അന്തര നടപടികള്‍ കൈക്കൊള്ളുന്നതിനായി സമര്‍പ്പിച്ചു.

No comments:

Followers