Sunday, July 5, 2009

സംസ്ഥാന തല പരിസ്ഥിതി സംഗമം നെല്ലിയാമ്പതിയില്‍് ചരിത്ര സംഭവമായി

2009 ജൂലൈ നാലു മുതല്‍ അഞ്ചു വരെ നടത്തിയ സംസ്ഥാന തല പരിസ്ഥിതി സംഗമം ചരിത്ര സംഭവമായി . സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നായി 120 പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുത്ത് കേരളം ഇന്നഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുകയും ചെയ്യ്തു.


തൂത്തംപാറയെ നിര്‍ദ്ധിഷ്ട പറമ്പികുളം കടുവാ സങ്കേതത്തിന്റെ കോര്‍ മേഖലയില്‍ ഉള്‍പ്പടുതെണമെന്നും യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും ചര്‍ച്ചകളും ശ്രീ ശിവപ്രസാദ്‌, ശ്രീ ടോണി തോമസ്‌, ശ്രീ ധനേഷ് കുമാര്‍ ശ്രീ ഗുരുവയുരപ്പന്‍, ശ്രീ ജേകബ്‌ വടക്കാഞ്ചേരി തുടങ്ങിയവര്‍ നടത്തി.
ആശ്രയത്തിലെ ശ്രീ അശോക് നെമ്മാറ, രാധാകൃഷ്ണന്‍, ശ്രീ പ്രഭുലദാസ്‌ , ശ്രീ വിവേഷ്‌, ഒരു ഭൂമി ഒരു ജീവനിലെ ശ്രീ കരിം, ശ്രീ തുടങ്ങിയവര്‍ നേതൃത്വം നല്കി.


കൂച്ചുന്ന തണുപ്പിനെയും സ്വീകരിച്ച അംഗങ്ങള്‍ ഇന്ന്‌ ഹില്ടോപ്പിലേക്ക് ട്രാക്കിങ്ങും നടത്തി. പക്ഷി ഗവേഷക മീര ഉദ്ഘാടനം ചെയ്ത ക്യാമ്പ്‌ പ്രകൃതി സംരക്ഷകരുടെ ഒരുമനസ്സാലെയുള്ള ഭാവിയിലേക്കൊരു കൂട്ടായ്മയായി മാറി.

Followers